നിറയെ സ്വപ്നങ്ങളുള്ള ഒരു വാപ്പയുടേയും മകളുടേയും കഥ പറയുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. ലാലാണ് ടൈറ്റില്‍ റോളിലെത്തുന്നത്. മകള്‍ ആമിറയായി തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും എത്തുന്നു. റീലിസ് അടുത്തിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കാസര്‍ഗോഡ് ഗവണ്മെന്റ് കോളജിലെത്തിയ അനഘ നാരായണന്, നിരഞ്ജ് മണിയന്‍പിള്ള രാജു അടക്കമുള്ളവര്‍ക്ക് വന്വരവേല്പാണ് ലഭിച്ചത്.
View this post on Instagram
ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര് മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മണിയന് പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന് പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്, രശ്മി ബോബന് രാകേഷ്, മധു, ശ്രീരേഖ (വെയില് ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റിംഗ്- ലിജോ പോള്‍, പാണ്ടികുമാര്‍, ഛായാഗ്രഹണം- പാണ്ടികുമാര്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, ശബ്ദ മിശ്രണം- എം ആര് രാജാകൃഷ്ണന്, കലാസംവിധാനം- അജയ് മങ്ങാട്, ചമയം- റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാധാകൃഷ്ണന് ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ നജീര്‍ നാസിം, സ്റ്റില്‍സ് രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് അമീര്‍ അഷ്റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പി.ആര്.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.