കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളും വിവാദങ്ങളുമായി നിറഞ്ഞ് നിൽക്കുന്ന സിനിമ ലോകത്ത് പുതിയൊരു വെളിപ്പെടുത്തലുമായി നടി കസ്തൂരി. തന്റെ നിലപാടുകൾ കൊണ്ടും വെളിപ്പെടുത്തലുകൾ കൊണ്ടും ഏറെ വിമർശനങ്ങൾക്ക് അടിപ്പെടേണ്ടി വന്ന നടി കസ്തൂരിയുടേ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ എങ്ങും നിറഞ്ഞിരിക്കുന്നത്. സിനിമയിൽ അഭിനയിച്ചു തുടങ്ങുന്ന കാലഘട്ടത്തിലാണ് ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത ആ സംഭവം കസ്തൂരിയുടെ ജീവിതത്തിൽ നടന്നത്. ചിത്രത്തിന്റെ സംവിധായകൻ ആവശ്യപ്പെട്ടത് തന്റെ ശരീരമായിരുന്നെന്ന് നടി വെളിപ്പെടുത്തുന്നു. ഗുരുദക്ഷിണ പലവിധത്തിൽ ഉണ്ടല്ലോ എന്ന് സംവിധായകൻ ഇടക്കിടക്ക് പറയാറുണ്ടെങ്കിലും അത് ഈ ഒരു അർത്ഥത്തിൽ ആണെന്ന് മനസ്സിലായില്ലെന്ന് കസ്തൂരി പറഞ്ഞു. അയാളുടെ ഉദ്ദേശ്യം മനസ്സിലായപ്പോൾ അതിനുള്ള മറുപടി നടി കൊടുക്കയും അതിന് ശേഷം ആ സംവിധായകൻ നടിയോട് സംസാരിച്ചിട്ടില്ലെന്നുമാണ് വെളിപ്പെടുത്തൽ. മുത്തച്ഛന്റെ പ്രായമുള്ള ഒരു സിനിമ നിർമാതാവ് ശരീരം പങ്കിടാൻ തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നും ആ പ്രായത്തെ ബഹുമാനിച്ച് കൂടുതൽ ഒന്നും പറയുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.