ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണ വേളയില്‍ ക്രയിന്‍ മറിഞ്ഞുണ്ടായ അപകടവുമായി ബന്ധപ്പെട്ട് നടന് കമലഹാസനെ അന്വേഷണ സംഘം ചോദ്യം ചെയ്തതില്‍ അതൃപ്തി പ്രകടിപ്പിച്ചു നടി കസ്തൂരി ശങ്കര്‍ രംഗത്ത്. അന്ന് ലൊക്കേഷന്‍ നടന്ന അപകടവുമായി ബന്ധപ്പെട്ട് സാക്ഷികളായി എല്ലാവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കമലഹാസനെയും വിളിച്ചിരുന്നു. പക്ഷേ മരിച്ചു പോയ മൂന്നു പേര്‍ക്കും കൂടി മൂന്നു മണിക്കൂര്‍ വീതം ചെലവിടാന്‍ അദ്ദേഹത്തിന് സമയമുണ്ടായിരുന്നില്ല.
മക്കള്‍ നീതി മയ്യം നേതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാന്‍ പാടില്ല എന്നുള്ള ധാരണയാണ് അവര്‍ക്കുള്ളത് എന്നും നടി തുറന്നടിച്ചു. പോലീസ് സ്റ്റേഷനില്‍ വച്ചാണ് അല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചല്ല കമലഹാസനെ ചോദ്യം ചെയ്യേണ്ടതെന്നും അവര്‍ എങ്ങിനെയാണ് തമിഴ് ജനതയുടെ അവകാശത്തിനു വേണ്ടി വാദിക്കുന്നത് എന്നും നടി കൂട്ടി ച്ചേര്‍ത്തു. എല്ലാവരെയും പോലെ തന്നെയാണ് അദ്ദേഹവും പ്രത്യേക പരിഗണന നല്‍കണ്ട കാര്യം ഒന്നും ഇല്ലെന്നും താരം പറഞ്ഞു, മാത്രമല്ല വിദേശ യാത്രകള്‍ നടത്തണമെങ്കില്‍ വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ ചെലവാക്കുന്ന ആളുകളാണ് ഇവര്‍. സാധാരണക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളിലും റേഷന്‍ കടകളിലും സമയം ചെലവഴിക്കുമ്പോള്‍ ഇത്തരം വലിയ സെലിബ്രിറ്റികള്‍ക്ക് മാത്രം വെറും മൂന്ന് മണിക്കൂര്‍ മാറ്റിവയ്ക്കാന്‍ താത്പര്യപ്പെടുന്നല്ല എന്നും നടി തുറന്നടിച്ചു.