ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ്. താരം തന്നെയാണ് തനിക്ക് കോവിഡ് ബാധിച്ചതായി സോഷ്യൽമീഡിയ വഴി അറിയിച്ചത്. വീട്ടിൽ വിശ്രമത്തിലാണെന്നും സുരക്ഷ മുൻകരുതലുകൾ പൂർണമായി പാലിച്ചുവരികയാണെന്നും കത്രീന സമൂഹമാധ്യമത്തിൽ കുറിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഉടനടി പരിശോധന നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ദയവായി സുരക്ഷിതമായി തുടരുക, ശ്രദ്ധിക്കൂയെന്നുമായിരുന്നു കത്രീന കുറിച്ചത്.
വിക്കി കൗശലിനും ഭൂമി പെട്‌നേക്കറിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരും അസുഖവിവരത്തെക്കുറിച്ച് അറിയിച്ചത്. കൃത്യമായി ശ്രദ്ധിച്ചിരുന്നുവെങ്കിലും തനിക്ക് കൊവിഡ് ബാധിച്ചുവെന്നായിരുന്നു വിക്കി കൗശല്‍ കുറിച്ചത്. ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ കഴിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നുമായിരുന്നു വിക്കി കൗശല്‍ കുറിച്ചത്.നിമിഷനേരം കൊണ്ടായിരുന്നു കത്രീനയുടെ ട്വീറ്റ് വൈറലായത്.നിരവധി പേരാണ് താരത്തെ ആശ്വസിപ്പിക്കാൻ എത്തിയത്. പെട്ടെന്ന് തന്നെ സുഖം പ്രാപികെട്ടെന്നായിരുന്നു കമന്റുകള്‍.
ബോളിവുഡിൽ ഒട്ടേറെ താരങ്ങൾക്കാണ് കോവിഡ് ബാധിച്ചത്. രൺബീർ കപൂർ, ആലിയ ഭട്ട് ,ആമിർ ഖാൻ, അക്ഷയ് കുമാർ, ഭൂമി പെഡ്നേകർ, വിക്കി കൗശൽ തുടങ്ങിയ താരങ്ങൾക്കും കോവിഡ് ബാധിച്ചു. അക്ഷയ് കുമാറിന് രോഗം സ്ഥിരീകരിച്ചതോടെ സൂര്യവൻശി ചിത്രത്തിന്റെ ചിത്രീകരണം നീട്ടിവെച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…