സുരേഷ് ഗോപി നായകനാകുന്ന മാസ് ആക്ഷന്‍ എന്റര്ടെയ്നര് ‘കാവലിന്റെ’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ നിര്‍മിക്കുന്നത് ഗുഡ്വില് എന്റെര്‍ടെയിന്‍മെന്റ്സിനു വേണ്ടി ജോബി ജോര്‍ജാണ്. ഹൈറേഞ്ച് പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.
തമ്പാന് എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. സയാ ഡേവിഡ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാല്‍, ഐ.എം. വിജയന്, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന് രാജന് പി. ദേവ്, മുരുകന്, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.