സിനിമ സീരിയൽ മേഖലയിൽ
തിളങ്ങിയ നടിയാണ് കവിത നായർ. മികച്ച അഭിനയം കാഴ്ചവച്ച കവിതയെ തേടി കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ടെലിവിഷൻ അവാർഡ് എത്തിയിരുന്നു. തോന്ന്യാക്ഷരങ്ങൾ എന്ന പരമ്പരയിലെ മികവുറ്റ അഭിനയത്തിന് ആയിരുന്നു കവിതയ്ക്ക് അവാർഡ് ലഭിച്ചത്.
നടിയാകുന്നതിന് മുൻപ് കവിത ഒരു അവതാരകയായി ആണ് കരിയർ ആരംഭിക്കുന്നത്. . സൂര്യ ടി വിയിലെ പൊൻപുലരി എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു അവതാരികയായി തുടക്കമിട്ടത്.അവതാരിക ,നടി ഒരു എഴുത്തുകാരി കൂടെയാണ് കവിത നായർ. കവിയത്രിയും ചെറുകഥാകൃത്തും എല്ലാമായി തിളങ്ങിയ താരം അടുത്തിടെ ന്യു ചെറുകഥ സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു.
സുന്ദരപതനങ്ങൾ എന്നായിരുന്നു പുസ്തകത്തിന് പേരിട്ടത്. ഇരുപതു ചെറുകഥകൾ അടങ്ങിയതായിരുന്നു പുസ്തകം.പുസ്തകത്തിന് ആമുഖം എഴുതിയത് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആയിരുന്നു. ആ സൗഭാഗ്യം ലഭിക്കാൻ കാരണം പുലിമുരുകൻ എന്ന സിനിമയായിരുന്നു എന്ന് കവിത പറയുന്നു.
പുലിമുരുകന്റെ ഷൂട്ടിങ് ഫോർട്ട് കൊച്ചിയിൽ നടക്കുന്ന സമയം ലാലേട്ടനെ ഒന്ന് കാണാമെന്നു വിചാരിക്കുകയും സെറ്റിൽ ചെന്ന് തന്റെ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കാൻ ആഗ്രഹികുകയും ചെയ്തു. എഴുതിയ കഥകൾ അദ്ദേഹത്തിന് വായിക്കാൻ കൊടുത്തു. പുലിമുരുകൻ ചിത്രത്തിൽ അടുത്ത ഷെഡ്യൂളിൽ ഏതോ ഒരു കാട്ടിൽ ആയിരുന്നു. മൊബൈൽ നെറ്റ് വർക്കുപോലുമില്ലാത്ത സ്ഥലം. വായിച്ചു കഴിഞ്ഞ ശേഷം തന്നെ വിളിച്ചു. കാട്ടിൽ നിന്ന്മൊബൈലിൽ റെയ്ഞ്ച് കിട്ടുന്ന സ്ഥലം എത്തിയപ്പോൾ തന്നെ വിളിച്ചു അഭിനനന്ദിച്ചു. അങ്ങനെയാണ് പുസ്തകത്തിന്റെ ആമുഖം മോഹൻലാൽ എഴുതിയതെന്ന് കവിത പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…