മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ദിലീപും കാവ്യയും, നിരവധി സിനിമകളിലിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു, സിനിമയിലെ ഇവരുടെ കെമിസ്ട്രി ജീവിതത്തിലും തുടരുവാൻ തീരുമാനിക്കുകയായിരുന്നു താരങ്ങൾ പിന്നീട്. ഇരുവരുടെയും വിവാഹം മലയാളികൾക്ക് തികച്ചും സർപ്രൈസ് ആയിരുന്നു, ഇരുവരുടെയും വിവാഹം വാർത്തകളിൽ ഏറെ സ്ഥാനം നേടിയിരുന്നു, കാവ്യക്കും ദിലീപിനും പെൺകുഞ്ഞാണ് ജനിച്ചത്, മഹാലക്ഷ്മി എന്നാണ് മകളുടെ പേര്.
മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ താരങ്ങൾ പുറത്ത് വിടാറില്ല, അതുപോലെ പൊതുവേദികളിലും ഇവർ മകളെ കൊണ്ടുവരാറില്ല, എന്നാൽ ദിലീപിനൊപ്പം കാവ്യാ പൊതുവേദികളിൽ തിളങ്ങാറുണ്ട്, ഇവരുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയ കാവ്യയെയും ദിലീപിന്റെയും പുത്തൻ ചിത്രങ്ങൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്, ചടങ്ങിന് ഇരുവർക്കും ഒപ്പം മീനാക്ഷിയും എത്തിയിരുന്നു,
താരങ്ങൾ അണിനിരന്ന ചടങ്ങിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്, വൈറലായ ചിത്രങ്ങളിൽ ഏറെ ശ്രദ്ധനേടിയ ഒന്നാണ് പൊട്ടിചിരിക്കുന്ന കാവ്യയും ആ ചിത്രം തന്റെ ഫോണിൽ പകർത്തുന്ന ദിലീപും, ഇരുവരുടെയും ഈ ചിത്രം ഏറെ തരംഗമാകുകയാണ്, ആരാധകർ ചിത്രം ഏറ്റെടുത്തിട്ടുണ്ട്, ഇപ്പോൾ വാർത്തകളിൽ എങ്ങും ഇവരുടെ ഈ ചിത്രമാണ്, കാവ്യയുടെ ആ ഫോട്ടോ എപ്പോഴാണ് പുറത്ത് വിടുന്നത് ഞങ്ങൾ അതിനുവേണ്ടി കാത്തിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്