വിവാഹത്തോടെ അഭിനയം മാറ്റി വെച്ചിരിക്കുകയാണ് കാവ്യ മാധവന്. അതേ സമയം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. ഇപ്പോഴിതാ ദിലീപിനൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കാവ്യ മാധവന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
കാവ്യയെ അണിയിച്ചൊരുക്കിയത് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയാണ്. കാവ്യ മാധവനൊപ്പമുളള ചിത്രങ്ങള്‍ ഉണ്ണി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ”ഒരു സ്പെഷല്‍ ചടങ്ങിനായി കാവ്യ മാധവനെ ഒരുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു. ഇപ്പോഴും അവളെത്ര സുന്ദരിയാണ്. മാലാഖയെപ്പോലെയുളള അവളുടെ ലുക്കും എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്ല. പഴയ കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.” ചിത്രങ്ങള്‍ക്കൊപ്പം ഉണ്ണി കുറിച്ചു.
വിവാഹത്തിന് കാവ്യയെ ഒരുക്കിയതും ഉണ്ണിയായിരുന്നു. ഒരു ഫോട്ടോ ഷൂട്ടിനിടയിലായിരുന്നു കാവ്യാ മാധവനെ ഉണ്ണി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി.