വിനായകൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പൻ.ഈദ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.ലീല എസ് ഗിരീഷ് കുട്ടൻ ആണ് സംഗീതം.സുരേഷ് രാജനാണ് ഛായാഗ്രഹണം.ജിതിൻ മനോഹർ എഡിറ്റിംഗും നിർവഹിക്കുന്നു.ചിത്രത്തിലെ കായലെ കായലെ എന്ന ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.സിത്താര കൃഷ്ണകുമാർ ആണ് ഗാനം ആലപിച്ചത്.