കയ്പേറിയ അനുഭവങ്ങളെ അതിജീവിച്ച് ജീവിതം അങ്ങേയറ്റം സുന്ദരമാക്കി മാറ്റിയ യുവാവിന്റെ കഥ പറയുന്ന ചിത്രമായ ‘കയ്പക്ക’ മാർച്ചിൽ തിയറ്ററുകളിൽ. രാഹുൽ രവി ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെ കെ മേനോൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
രാഹുൽ രവിയെ കൂടാതെ നിത്യ റാം, സോണിയ അഗർവാൾ എന്നിവരാണ് മറ്റ് നായക കഥാപാത്രങ്ങൾ. വിനയപ്രസാദ്, സജിത ബേട്ടി, സുഹാസിനി കുമരൻ, അരിസ്റ്റോ സുരേഷ്, കോട്ടയം പ്രദീപ്, കോട്ടയം രമേഷ്, നിയാസ് ബക്കർ, നാരായണൻകുട്ടി, ജയകൃഷ്ണൻ, ടോണി, സാറാ ജോർജ്, ഗായത്രി നമ്പ്യാർ, പ്രിയ രാജീവൻ, ചിന്നി ജയന്ത്, വെണ്മണി സജി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.
ദുബായ്, മസ്ക്കറ്റ്, ചെന്നൈ, കണ്ണൂർ, വയനാട് എന്നിവിടങ്ങളിലായിട്ട് ആയിരുന്നു സിനിമയുടെ ചിത്രീകരണം. ഫാമിലി എന്റർടെയ്നറായാണ് ‘കയ്പക്ക’ ഒരുക്കിയിരിക്കുന്നത്.
പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് ആണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം – പ്രവീണ്‍ ഫിലോമോര്, പി ആര് ഒ – എം കെ ഷെജിന്‍ ആലപ്പുഴ.