ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ കഴിഞ്ഞ ദിവസമാണ് കെജിഎഫ് ചാപ്റ്റര്‍ 2 റിലീസ് ചെയ്തത്. ഏപ്രില്‍ പതിനാലിന് റിലീസ് ചെയ്ത ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വന്‍ കളക്ഷനാണ് നേടിയത്. ഇപ്പോഴിതാ കെജിഎഫ് 2 കേരളത്തില്‍ വന്‍ തരംഗം സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ വന്‍ കളക്ഷന്‍ കേടിയ മോഹന്‍ലാല്‍ ചിത്രം ഒടിയനേയും വിജയ് ചിത്രം ബീസ്റ്റിനേയും കെജിഎഫ് പിന്തള്ളി. ആദ്യ ദിനത്തില്‍ 7.3 കോടി രൂപയാണ് കെജിഎഫ് 2 കളക്ട് ചെയ്തത്.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയന് കേരളത്തില്‍ ആദ്യ ദിനം 7.2 കോടി രൂപയായിരുന്നു കളക്ട് ചെയ്തത്. ബീസ്റ്റ് 66 കോടിയും കളക്ട് ചെയ്തു. ഇതിനെയാണ് കെജിഎഫ് 2 മറികടന്നത്.
കെജിഎഫ് ചാപ്റ്റര്‍ 2ന്റെ ഇന്ത്യന്‍ ബോക്സോഫിസിലെ ആദ്യദിന കളക്ഷനും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം 134.5 കോടി കളക്ഷനാണ് നേടിയത്. കന്നഡ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ ചിത്രമായിരിക്കുകയാണ് കെജിഎഫ് 2.