കീർത്തി സുരേഷ് ഇന്ന് തെന്നിത്യയിലെ തിരക്കുള്ള മുൻനിര നായികയാണ്. മലയാളത്തിൽ തുടക്കം കുറിച്ച താരം പിന്നീട് തമിഴിലേക്ക് പോകുകയും അവിടെ നിന്ന് കന്നഡ തെലുങ്ക് തുടങ്ങിയ ഭാഷകളിൽ സജീവമാകുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയിൽ താരം തന്റെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരം പങ്ക് വെച്ച വീഡിയോ നിമിഷനേരംകൊണ്ട് വൈറലായിരുന്നു. ദിവസവും രാവിലെയുളള 150 സൂര്യനമസ്കാരമാണ് കീര്‍ത്തിയുടെ സൗന്ദര്യത്തിന്റെയും ഫിറ്റ്നെസിന്റെയും രഹസ്യം. 150ല്‍ നിന്നും ഇനി 200 ആക്കി മാറ്റണമെന്ന് നടി പറയുന്നു.
വീഡിയോ പങ്ക് വെച്ചത് കൂടാതെ അതിനെക്കുറിച്ച് ആരാധകർക്ക് വിവരിച്ച് നൽകുകയും ചെയ്യുന്നു.. സൂര്യനമസ്ക്കാരം ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്ന് കീർത്തി പറയുന്നു. സൂര്യനമസ്കാരത്തിന്റെ ഗുണങ്ങളെ കുറിച്ച് വാചാലയായ നടി തന്റെ ഗുരുവായ താര സുദര്ശന് പോസ്റ്റിലൂടെ നന്ദി പറയുകയും ചെയ്യുന്നുണ്ട്. കൂടാതെ എല്ലാവരോടും ഇത് പരീക്ഷിച്ച് നോക്കാനും കീര്‍ത്തി സുരേഷ് പറയുന്നു. താരത്തിന്റെ പോസ്റ്റിനു നിരവധി കമന്റുകളാണ് ലഭിക്കുന്നത്..
ബാലതാരമായാണ് കീർത്തി സിനിമയിൽ എത്തുന്നത്, ആ ബാലതാരം കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. മഹാനടി എന്ന ചിത്രമാണ് കീർത്തിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ആ കഥാപാത്രം മറ്റ് നിരവധി പ്രശംസകളും താരത്തിന് നേടി കൊടുത്തിരുന്നു.. മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് കീര്‍ത്തി സുരേഷിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.