മറ്റൊരു സെലിബ്രിറ്റി വിവാഹത്തിനും കൂടി ഇന്ത്യൻ ചലച്ചിത്ര ലോകം ഒരുങ്ങുകയാണോ എന്നാണ് ഇപ്പോൾ സിനിമ ലോകത്തെ ചർച്ച. അഭിനേത്രി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും പ്രണയത്തിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഇരുവരും ഇതുവരെ ഇതിനെക്കുറിച്ച് ഇതേവരെ ഒന്നും വെളിപ്പെടുത്തിയിട്ടുമില്ല. കീർത്തി സുരേഷിന്റെ നിരവധി സിനിമകളിലെ ഗാനങ്ങൾക്ക് അനിരുദ്ധ് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. മഹേഷ് ബാബുവിന്റെ നായികയായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കീർത്തി സുരേഷ്. ശങ്കർ – റാം ചരൺ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആയിരിക്കുമെന്നാണ് റിപ്പോർട്ട്.