നടി കീര്‍ത്തി സുരേഷ് സ്പെയ്നില്‍. തന്റെ പുതിയ ചിത്രമായ ‘സര്‍ക്കാറു വരൈ പട്ട’യുടെ ഷൂട്ടിങ്ങിനായാണ് താരം സ്പെയിനിലെ ബാഴ്സലോണയിലേക്ക് പോയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് കീര്‍ത്തി ഇക്കാര്യം അറിയിച്ചത്.
View this post on Instagram
മഹേഷ് ബാബുവാണ് ‘സര്‍ക്കാറു വരൈ പട്ട’യില്‍ നായകന്. കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് എന്നിവരാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ട് ബാഴ്സലോണയിലാണ്. അടുത്ത ജനുവരിയില്‍ ചിത്രം റിലീസിനെത്തും.
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’മാണ് കീര്‍ത്തിയുടെ റിലീസാകാനിരിക്കുന്ന മലയാള ചിത്രം. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ച്ച എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. രജനികാന്ത് നായകനാവുന്ന ‘അണ്ണാതെ’ ആണ് കീര്‍ത്തിയുടെ മറ്റൊരു ചിത്രം.