പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് കീർത്തി സുരേഷ്. സുരേഷ് കുമാറിന്റെയും മേനകയുടെയും മകളായ കീർത്തിയ്ക്ക് അമ്മയെപ്പോലെ ആകണമെന്നയിരുന്നു ആഗ്രഹം. ലക്ഷ്വറി ഇല്ലാതെയാണ് അച്ഛൻ തങ്ങളെ വളർത്തിയത് എന്നും സാധാരണ കുട്ടികളെ പോലെ മതി എന്നാണു അവർ പറഞ്ഞിരുന്നത് എന്നും കീർത്തി പറഞ്ഞിട്ടുണ്ട്. മലയാളത്തിനു പുറമേ താരം തെലുങ്ക് തമിഴ് ചിത്രങ്ങളിൽ എല്ലാം അഭിനയിക്കുന്നുണ്ട്. ഒരിടവേളക്ക് ശേഷം കീർത്തി മലയാളത്തിലേക്ക് തിരികെ എത്തുന്ന മരക്കാർ നാളെ തീയറ്ററുകളിൽ എത്തുകയാണ്. ആർച്ച എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ കീർത്തി പ്രേക്ഷകർക്കായി പങ്ക് വെച്ചിരിക്കുകയാണ്.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി ബഡ്ജറ്റിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ലോകവ്യാപകമായി 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്. കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ തന്നെ നാളെ റിലീസ് ചെയ്യും. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.
Surrounded by the solitude of wilderness. 🍃#Aarcha #Marakkar out tomorrow in theaters near you! ✨
💁♀️- @styledbyindpat @RevathySureshK @aashirvadcine
📸 – @Eshaangirri #MarakkarArabikadalinteSimham #MarakkarFromDec2 pic.twitter.com/qXHMmVlfJa— Keerthy Suresh (@KeerthyOfficial) December 1, 2021