സിനിമയിലെ ചില യാഥാർത്ഥ്യങ്ങൾ സിനിമയെ സ്നേഹിക്കുന്നവരുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രമാണ് കെങ്കേമം. ചിത്രത്തിന്റെ ടീസർ റിലീസ് ആയി. ഷാമോൻ ബി പറേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കെങ്കേമത്തിൻ്റെ ടീസർ റിലീസ് ചെയ്തു.
ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ സിനിമയിൽ മലയാള സിനിമയിലെ പ്രശസ്തനായ പ്രൊഡ്യൂസർ ബാദുഷയും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ശക്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ബാദുഷ അവതരിപ്പിക്കുന്നത്.
ഓൺ ഡിമാൻഡ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിജയ് ഉലഗനാഥ് ആണ്. ആർട്ട് -ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം -ഭക്തൻ മാങ്ങാട്, മേക്കപ്പ് – ലിബിൻ മോഹൻ, സംഗീതം – ദേവേഷ് ആർ നാഥ് , പിആർഒ – അയ്മനം സാജൻ, ഷെജിൻ ആലപ്പുഴ, പരസ്യകല -ലിയോഫിൽ കോളിൻ , അസ്സോസിയേറ്റ് ഡയറക്ടർ – ഫാസിൽ പി ഷാഹ്മോൻ, ഫൈസൽ ഫൈസി, പ്രൊഡക്ഷൻ കൺട്രോളർ- ഷറഫ് കരൂപ്പടന.