കേരളത്തിൽ തിയേറ്റർ തുറന്ന് പ്രവർത്തിക്കുന്നതിൽ അന്തിമ തീരുമാനം എടുത്തിരിക്കുകയാണ്. തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം എടുത്തിരിക്കുകയാണ് തിയേറ്റർ സംഘടന. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സംഘടന തീരുമാനം എടുത്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ പത്ത് മാസമായി തിയേറ്റർ അടഞ്ഞു കിടക്കുകയായിരുന്നു. ഈ കാലയളവിൽ ഉണ്ടായ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി സംഘടനാ പ്രതിനിധികൾ പറഞ്ഞു.എന്നാൽ തീയേറ്ററുകൾ എന്ന് തുറക്കുമെന്ന് ഇനി കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ആണ് തീരുമാനം എടുക്കുക.
എന്നാൽ തിയേറ്റർ തുറന്ന് പ്രവർത്തിക്കാമെങ്കിലും സെക്കന്റ് ഷോ പാടില്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു.ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, തിയറ്റര്‍ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.ജനുവരി 13ന് മാസ്റ്റർ സിനിമയുടെ റിലീസോടെ കേരളത്തിലെ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കും.നീണ്ട ഒൻപത് മാസങ്ങൾക്കു ശേഷമാണ് കേരളത്തിലെ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പോകുന്നത്. ജയസൂര്യ നായകനാകുന്ന വെള്ളം സിനിമയും തിയറ്റർ റിലീസിനായി തയാറാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു.