മരിയ ഷറപോവയോട് കൂട്ടമായി ക്ഷമ ചോദിച്ച് മലയാളികള്‍. 2015ല്‍ സച്ചിനെ അറിയില്ലെന്ന് പറഞ്ഞ് ട്രോളിയതിനാണ് ഷറപോവയോട് മലയാളികൾ ഇപ്പോൾ ക്ഷമ ചോദിച്ചിരിക്കുന്നത്, കഴിഞ്ഞ ദിവസം കർഷക സമരവുമായി ബന്ധപ്പെട്ട് സച്ചിൻ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ടാണ് സച്ചിനെ ക്രിക്കറ്റ് താരമെന്ന നിലയ്ക്കാണ് അറിഞ്ഞിരുന്നതും അത്ര നല്ലയാളല്ലെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞതായുമാണ് ഒരു കമന്റ് .
സച്ചിനെതിരെ തിരിഞ്ഞത്. മലയാളികൾ ഷറപോവയെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സച്ചിനെതിരെയും വിമര്‍ശനം വ്യാപകമാണ്. ആര്‍ക്കെങ്കിലും വര്‍ഷം മാറിപ്പോയോ എന്നായിരുന്നു ഒരിക്കല്‍കൂടി തന്റെ അക്കൗണ്ടില്‍ മലയാളം കമന്റുകള്‍ നിറഞ്ഞതോടെയുള്ള ഷറപോവയുടെ പ്രതികരണം.
കര്‍ഷക സമരത്തെ പിന്തുണച്ച് വിദേശികളായ പ്രമുഖര്‍ പങ്കുവെച്ച ട്വീറ്റുകള്‍ക്ക് മറുപടിയെന്നോണം ഇന്ത്യ പ്രൊപ്പഗണ്ടയ്ക്കെതിരാണെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടെന്നുമെല്ലാം പറയുന്ന ക്യാമ്പയിനില്‍ പങ്കെടുത്ത ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരില്‍ ഒരാളാണ് ക്രിക്കറ്റ് താരം സച്ചിന് തെണ്ടുൽക്കര്‍. കര്‍ഷക സമരത്തെ പിന്തുണച്ചെത്തിയവരെ വിമര്‍ശിക്കുന്ന പോസ്റ്റ് സച്ചിന് പങ്കുവെച്ചത് ഒരു വിഭാഗം ആരാധകരെ നിരാശരാക്കിയതാണ് അദ്ദേഹത്തിനെതിരെ പലരും തിരിയാന്‍ കാരണമായത്.