ദിലീപും നാദിർഷയും ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥൻ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഈണവും വരികളും നൽകിയിരിക്കുന്നത് നാദിർഷ ആണ്. ഗാനമാലപിച്ചിരിക്കുന്നത് നടൻ ദിലീപ് തന്നെയാണ്. ഗാനരംഗത്തിൽ അനുശ്രീയും ദിലീപും ആണ് തിളങ്ങിരിക്കുന്നത് . ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഹോട്ട്സ്റ്റാറിലൂടെയാകും ചിത്രത്തിൻറെ റിലീസ്. ഏറ്റവും പുതിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്.
ചിത്രത്തിൽ ദിലീപ് രണ്ട് വ്യത്യസ്തമായ ഗെറ്റപ്പുകളിൽ ആണ് എത്തുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം മലയാളത്തിലെ പ്രിയപ്പെട്ട നടൻ നാദിർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിനെ കൂടാതെ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത് ഉർവശിയാണ്. ഭാര്യയുടെ വേഷമാണ് നടി ചെയ്യുന്നത്. നസ്ലിൻ ആണ് മകന്റെ വേഷത്തിൽ എത്തുന്നത് . സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, സിദ്ദീഖ്, സലീംകുമാർ,
ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഫഹദ് ,സുരാജ് വെഞ്ഞാറമൂട് ‘നിമിഷ സജയൻ എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് പാഴൂർ ആണ് കേശു വീടിൻറെ നാഥന്റെ തിരക്കഥ