വീരം, ദിവാൻജിമൂല ഗ്രാൻഡ്പ്രീ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ നടിയും മോഡലുമാണ് കേടകി നാരായൺ. താരം തന്നെ തിരക്കഥയും സംവിധാനവും അഭിനയവും നിർവഹിച്ച ബഡ്ജി എന്ന ഷോർട്ഫിലിം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ലോക്ഡൗണിൽ ഒറ്റക്കായി പോയ ഒരു യുവതിയുടെ ജീവിതമാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം. ഗാർഹിക മർദ്ദനത്തിന് ഇരയായ ആ യുവതി തന്റെ അസ്ഥിത്വത്തെ തന്നെ സംശയിക്കുന്നവളാണ്.
ലോക്ഡൗൺ കാലഘട്ടത്തിൽ ഭർത്താവ് പുറത്തായതിനാൽ വീട്ടിൽ ഒറ്റക്കായി പോയ യുവതി ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കുകയാണ്. അടച്ചുപൂട്ടപ്പെട്ട ജീവിതത്തതിൽ നിന്നും ലഭിച്ച സ്വാതന്ത്ര്യം ആ നാലു ചുവരിനുള്ളിൽ ആഘോഷിക്കുന്ന യുവതി കൂടുതൽ പേരെ ജീവിതത്തിലേക്ക് കൊണ്ട് വന്ന തന്റെ വിരസമായ ജീവിതം ആഘോഷമാക്കി തീർക്കുകയാണ്. പൂട്ടപ്പെടാതെ പറന്നുയരാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങളേയും ഈ ഹൃസ്വചിത്രം എടുത്തു കാണിക്കുന്നുണ്ട്.