ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം രചിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2.സിനിമയുടെ വിജയത്തിന് ഇടയില്‍ മകള്‍ ആര്യയ്ക്കൊപ്പമുള്ള രസകരമായ വിഡിയോയുമായി എത്തിയിരിക്കുകയാണ് യാഷ്.
View this post on Instagram
മകള്‍ ‘സലാം റോക്കി ബോയ്’ എന്ന് പാടുന്നതാണ് വിഡിയോ.’പ്രഭാത ആചാരം, റോക്കി ‘ബോയ്’യെ കളിയാക്കിക്കൊണ്ട് തുടങ്ങണം’ എന്ന ക്യാപ്ഷ്യനോടെയാണ് യാഷ് മകളുടെ രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര് വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്.
‘കെജിഎഫ് ചാപ്റ്റര്‍ 2’ ഇതിനകം ആയിരം കോടി ക്ലബില്‍ ഇടം നേടി കഴിഞ്ഞു. 1000 കോടി ക്ലബില്‍ ഇടം നേടുന്ന നാലാമത്തെ ചിത്രം കൂടെയാണ് കെജിഎഫ് ചാപ്റ്റര്‍ 2.രാജമൗലി സംവിധാനം ചെയ്ത ‘ബാഹുബലി’, ‘ആര് ആര് ആര്’, ആമിര്‍ ഖാന്റെ ‘ദംഗല്‍’ എന്നിവയാണ് മുന്‍പ് 1000 കോടിയിലധികം കളക്റ്റ് ചെയ്ത സിനിമകള്‍. നിലവില്‍ നാല് ഭാഷകളില്‍ ചിത്രം 100 കോടിയ്ക്ക് മുകളില്‍ നേടി കഴിഞ്ഞു.