2018ൽ പുറത്തിറങ്ങിയ യാഷ് നായകനായ കെ ജി എഫ് നിരവധി റെക്കോർഡുകളാണ് കീഴടക്കിയത്. ഏറെ പ്രശംസ നേടിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് നീലാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ പ്രദർശനത്തിന് ഒരുങ്ങുകയാണ്. വില്ലൻ വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്ന ചിത്രത്തിൽ രവീണ ഠണ്ടനും അഭിനയിക്കുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ ജനുവരി 8ന് രാവിലെ 10.18ന് പുറത്തിറങ്ങുവാൻ തയ്യാറെടുക്കുകയാണ്. അതിനാൽ ആരാധകരും ആവേശത്തിലാണ്.
2 days to go ⚔️#KGFChapter2TeaserOnJan8 at 10:18 AM on @hombalefilms youtube channel: https://t.co/grk8SQMTJe
♥️ or RT to get a personal reminder.@VKiragandur @TheNameIsYash @prashanth_neel@duttsanjay @TandonRaveena @SrinidhiShetty7@BasrurRavi @bhuvangowda84 pic.twitter.com/Xj1Td4fuik
— Prashanth Neel (@prashanth_neel) January 6, 2021