പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി എസ് അവിനാഷ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അവിനാഷ് സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. ബംഗളൂരുവിൽ വെച്ചായിരുന്നു അവിനാഷ് സഞ്ചരിച്ച മെഴ്സിഡസ് ബെൻസ് കാർ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ നിന്ന് അത്ഭുതകരമായി താരം രക്ഷപ്പെട്ടു. അനിൽ കുംബ്ലെ സർക്കിളിൽ വെച്ചാണ് അപകടം ഉണ്ടായത്. ജിമ്മിലേക്ക് പോകുന്നതിനിടയിൽ അവിനാഷിന്റെ കാർ അപകടത്തിൽപ്പെടുകയായിരുന്നു.
പ്രഭാതനടത്തത്തിന് എത്തിയ ആളുകളാണ് കാറിൽ നിന്ന് അവിനാഷിനെ പുറത്തെടുത്തത്. ട്രക്ക് ഡ്രൈവറെ കുബ്ബൺ പാർക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടത്തിൽ തനിക്ക് കാര്യമായ പരിക്കൊന്നും ഇല്ലെന്നും കാറിന്റെ ബോണറ്റിന് കേടുപാടുകൾ പറ്റുക മാത്രമേ ഉണ്ടായുള്ളൂവെന്നും അവിനാഷ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
ഏതായാലും അപകടസമയത്ത് കൃത്യമായ ഇടപെടൽ നടത്തിയ പൊലീസിനും ആർ ടി ഒയ്ക്കും നന്ദി പറയാനും അവിനാഷ് മറന്നില്ല. യഷ് നായകനായി എത്തിയ കെ ജി എഫ്, കെ ജി എഫ് ചാപ്റ്റർ ടു എന്നീ ചിത്രങ്ങളിൽ നിർണായക വേഷമായിരുന്നു അവിനാഷിന്. ചിത്രത്തിൽ ആൻഡ്രു എന്ന കഥാപാത്രത്തെ ആയിരുന്നു അവിനാഷ് അവതരിപ്പിച്ചത്.
View this post on Instagram