കാത്തിരിപ്പിനൊടുവില്‍ ബ്രഹ്മാണ്ഡ കന്നഡ ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. അതേ സമയം ടീസര്‍ ലീക്കായതാണോ എന്ന് സംശയമുണ്ട്. ജനുവരി 8-ന് പുറത്തിറങ്ങുമെന്നാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം മുമ്പെ ടീസര്‍ പുറത്തായി. രണ്ടു ക്ലിപ്പുകള്‍ പുറത്തു വന്നെങ്കിലും അതില്‍ ഒന്നു മാത്രമാണ് യഥാര്‍ഥ ടീസറിന്റേതെന്നാണ് സൂചന. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും ടീസറില്‍ എത്തുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം മലയാളത്തില്‍ എത്തിക്കുന്നത്. 2018 ഡിസംബര്‍ 21നാണ് കെ.ജി.എഫിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തും എന്നാണ് സൂചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം മലയാളത്തില്‍ എത്തിക്കുന്നത്. 2018 ഡിസംബര്‍ 21നാണ് കെ.ജി.എഫിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്.
1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് കെജിഎഫ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.