ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരുന്ന കെജിഎഫ് ചാപ്റ്റര്‍ 2 എത്തിയിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാള്‍ രണ്ടാം ഭാഗം കിടുക്കിയെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരില്‍ പലരും അഭിപ്രായപ്പെട്ടത്. കെജിഎഫ് തരംഗം കെജിഎഫ് 2ല്‍ അവസാനിക്കുന്നില്ലെന്ന സൂചന പ്രേക്ഷകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കിയിരിക്കുകയാണ്.
സിനിമയുടെ എന്‍ഡ് ക്രെഡിറ്റ് സീനിലാണ് അണിയറപ്രവത്തകര്‍ സിനിമയുടെ മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. ആദ്യ ഷോയ്ക്ക് ശേഷം സിനിമയുടെ പ്രതികരണവുമായി എത്തിയ നിരവധിപേര്‍ പോസ്റ്റ് ക്രെഡിറ്റ് ഉറപ്പായും കാണണം എന്ന സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് പുറത്തുവരുന്നത്. ഹാഷ്ടാഗ് കെജിഎഫ് 3യും പ്രചാരം നേടുന്നുണ്ട്.
#YESSS… #KGF3 #KGFChapter3 is on the way. 🔥🔥🔥
— taran adarsh (@taran_adarsh) April 14, 2022
പ്രശാന്ത് നീല്‍ തന്നെയാണ് കെജിഎഫ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. യാഷ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഇവരെ കൂടാതെ പ്രകാശ് രാജ്, രവീണ ടണ്ഠന്, ശ്രീനിഥി ഷെട്ടി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍. ആദ്യ ഭാഗം പോലെ തന്നെ കെജിഎഫ് 2 ഉം പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചു എന്നുതന്നെയാണ് തീയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.