ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫ് ചാപ്റ്റര്‍ 2’ തീയേറ്ററുകളിലേക്ക്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജൂലൈ 16ന് ആണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. യഷ് നായകനായ ചിത്രത്തില്‍ കൊടും വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.
1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് കെജിഎഫ്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്.
ആദ്യ ഭാഗത്തില്‍ നായികയായ ശ്രീനിഥി ഷെട്ടിയും രണ്ടാം ഭാഗത്തിലുണ്ട്. പ്രകാശ് രാജ്, സോനു ഗൗഡ, രവീണ ടണ്ടന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ പകുതിയോളം ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ഹിറ്റ്മേക്കര് നിര്‍മ്മാതാക്കളായായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ ചിത്രം എത്തിക്കുന്നത്.