ഉണ്ണി മുകുന്ദൻ, ദിവ്യ പിള്ള എന്നിവർ നായകരായി എത്തുന്ന ‘ഷെഫീഖിന്റെ സന്തോഷം’ എന്ന സിനിമയിലെ ഗാനമെത്തി. ഖൽബിലെ ഹൂറി എന്ന ഗാനത്തിന്റെ വീഡിയോ ആണ് കഴിഞ്ഞദിവസം റിലീസ് ആയത്. ‘സരിഗമ മലയാളം’ എന്ന യുട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തത്. ഷാൻ റഹ്മാൻ സംഗീതം നൽകിയ പാട്ട് ആലപിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ ആണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ. ഉണ്ണി മുകുന്ദനൊപ്പം ദിവ്യ പിള്ളയാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. മനോജ് കെ ജയൻ, ആത്മീയ രാജൻ, ബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഒരു ഫൺ റിയലിസ്റ്റിക് ചിത്രമായാണ് ഷെഫീഖിന്റെ സന്തോഷം എത്തുന്നത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ സാധാരണ കുടുംബത്തിൽ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന യുവാവ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മറ്റുള്ളവരെ സഹായിക്കുന്നതാണ് അയാൾക്ക് ഏറ്റവും സന്തോഷം നൽകുന്നത്. എൽദോ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
അനുപ് പന്തളം എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് മംഗലത്ത്, പ്രൊഡക്ഷന്‍ ഡിസൈനർ – ശ്യാം കാർത്തികേയൻ, മേക്കപ്പ് – അരുൺ ആയൂർ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, സ്റ്റിൽസ് – അജി മസ്ക്കറ്റ്, പരസ്യകല – മാമിജോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാകേഷ് കെ. രാജൻ, പ്രൊമോഷന് കണ്‍സള്‍ട്ടന്റ്- വിപിൻ കുമാർ.