1980ൽ ബോളിവുഡ് ചിത്രമായ ദി ബേർണിങ് ട്രെയിനിലൂടെ ബാല താരമായി അരങ്ങേറ്റം കുറിച്ച ഖുശ്ബു തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ഓളം ചിത്രങ്ങളിലാണ് വേഷമിട്ടത്. നിർമ്മാതാവായും അവതാരകയായും പ്രവർത്തിച്ചു വരുന്ന ഖുശ്ബു സാമൂഹിക പ്രവർത്തനങ്ങളിലും ഇടപെടുന്ന ഒരു താരമാണ്. 2000ത്തിലാണ് സംവിധായകൻ സുന്ദർ സി ഖുശ്ബുവിനെ വിവാഹം കഴിക്കുന്നത്. അതിനും അഞ്ച് വർഷം മുന്നേ ഇരുവരുടെയും പ്രണയം പൂവിട്ടിരുന്നു. സുന്ദർ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയ ഇരുപത്തഞ്ചാം വാർഷികത്തിൽ പ്രണയാർദ്രമായ ഒരു കുറിപ്പാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
“25 വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് നിങ്ങൾ എന്നോട് വിവാഹാഭ്യർത്ഥന നടത്തിയത്. നമ്മുടെ കുട്ടികൾ ആരെ പോലെ ഇരിക്കണം എന്നു ചോദിച്ചു. 25 വർഷങ്ങൾക്കിപ്പുറവും ഒന്നും മാറിയിട്ടില്ല. അതേ പോലെ തന്നെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഇപ്പോഴും എനിക്ക് നാണമാണ്. എന്നെ നോക്കി ചിരിക്കുമ്പോൾ ഞാൻ തളർന്നു പോകുന്നു. സുന്ദർ… നിങ്ങളാണ് എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലയേറിയ സമ്മാനം. എന്നോട് വിവാഹം കഴിക്കാമോ എന്ന് ചോദിച്ചതിന് ഒത്തിരി നന്ദി.. ലവ് യു ഡാ..”
It was on this day, 25 yrs ago, you proposed to me..nothing has changed over these years,except the pics. I still love you the same. You still make me blush when I look into your eyes..I still go weak in my knees as you smile. You are my all. #25yrs #silverjubilee ❤💞😍💝 pic.twitter.com/U5lUTddSnL
— KhushbuSundar ❤️ (@khushsundar) February 22, 2020