തെന്നിന്ത്യന്‍ സിനിമകള്‍ക്ക് മുന്നില്‍ അടിപതറി ബോളിവുഡ്. കിച്ച സിദീപ് നായകനായി എത്തിയ ‘വിക്രാന്ത് റോണ’ ബോക്സ് ഓഫീസില്‍ വന്‍ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ എത്തിയ രണ്‍ബീര്‍ കപൂര്‍ ചിത്രം ഷംഷേരയ്ക്ക് ബോക്സ്ഓഫീസില്‍ വേണ്ട രീതിയില്‍ അനക്കം സൃഷ്ടിക്കാനായില്ല. വിക്രാന്ത് റോണ റിലീസ് ചെയ്ത് നാലാം ദിവസത്തിലേക്ക് എത്തുമ്പോള്‍ നൂറ് കോടിയിലേക്ക് അടുക്കുകയാണ് കളക്ഷന്‍. എന്നാല്‍ ഷംഷേര എത്തി ആദ്യ വാരം പിന്നിടുമ്പോള്‍ അറുപത് കോടിക്കടുത്താണ് ചിത്രത്തിന് നേടായത്.
വിക്രാന്ത് റോണയുടെ മൂന്ന് ദിവസത്തെ കളക്ഷന്‍ 85 കോടിക്ക് അടുത്താണ്. നാലാം ദിവസമായ ഇന്നത്തെ കളക്ഷന്‍ എത്തുന്നതോടെ നൂറ് കോടി ക്ലബില്‍ ചിത്രം ഇടം നേടുമെന്നാണ് വിലയിരുത്തല്‍. വിക്രാന്ത് റോണ മൂന്ന് ദിവത്തില്‍ 85 കോടി കളക്ട് ചെയ്തപ്പോല്‍ ഷംഷേരയ്ക്ക് മൂന്ന് ദിവസം കൊണ്ട് 31 കോടി മാത്രമാണ് നേടാനായത്. ആഗോളതലത്തില്‍ 5250 സ്ക്രീനുകളില്‍ ഷംരേഷ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ 2500 സ്ക്രീനുകളിലാണ് വിക്രാന്ത് റോണ പ്രദര്‍ശനത്തിന് എത്തിയത്.
അനൂപ് ഭണ്ടാരി സംവിധാനം ചെയ്ത ചിത്രമാണ് വിക്രാന്ത് റോണ. ഫാന്റസി ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ഡ്യനും ചേര്‍ന്നാണ്. സുദീപിന്റെ കിച്ച ക്രിയേഷന്‍സും നിര്‍മാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നില്‍. ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്. ചിത്രം കേരളത്തിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസാണ്. ദുല്‍ഖര്‍ ആദ്യമായാണ് ഒരു അന്യഭാഷാ പാന്‍ ഇന്ത്യന്‍ ചിത്രം അവതരിപ്പിച്ചത്. വോക്സ് കോമും ഫിഫ് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.