അൻവർ സാധിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മനോഹരം.വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ തന്നെയാണ്.നിഥിൻ രാജ് അരോൾ ആണ് ഛായാഗ്രഹണം.സഞ്ജീവ് ടി സംഗീതം.സാമുവൽ അബിയാണ് പശ്ചാത്തല സംഗീതം.ചിത്രത്തിലെ കിനാവോ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.സഞ്ജീവ് ടിയും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്