സോഷ്യൽ മീഡിയയിൽ ഫോട്ടോസിനുള്ള പ്രാധാന്യം മറ്റു പലതിനേക്കാളും ഏറെ വലുതാണ്. എക്സ്ക്ലൂസീവ് ഫോട്ടോസ് ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.വമ്പൻ സൗകര്യങ്ങൾ ഉള്ള വിലകൂടിയ ക്യാമറയിൽ എടുത്ത ചിത്രങ്ങൾ മുതൽ സിസിടിവിയിലെ വിഡിയോയിൽ നിന്നുമുള്ള സ്ക്രീൻഷോട്ടിന് പോലും അതിന്റെതായ മൂല്യമുണ്ട്. പക്ഷെ പലപ്പോഴും അതിന് പിന്നിൽ പ്രവർത്തിക്കുന്ന കൈകളെ നമ്മൾ മനഃപൂർവ്വമല്ലെങ്കിലും മറന്നുപോകുന്നുവെന്നതാണ് സത്യം. അങ്ങനെയുള്ള ഒരു ഫോട്ടോഗ്രാഫറാണ് സനിഫ്.
ഇന്ന് മീഡിയകളിൽ ഉപയോഗിക്കുന്ന പല സെലിബ്രിറ്റി ചിത്രങ്ങൾക്കും പിന്നിൽ സാനിഫ് ആണ്. സിനിമ ലോകത്തെ പല താരങ്ങളുടെയും ചടങ്ങുകളുടെയും ഒരുപാട് ചിത്രങ്ങൾ സാനിഫ് എടുത്തിട്ടുണ്ട്. പക്ഷേ സനിഫിനെ വ്യത്യസ്തനാക്കുന്നത് ആ ഫോട്ടോകൾക്ക് പിന്നിലെ സംഭവങ്ങളാണ്. ഈ ഫോട്ടോസെല്ലാം തന്നെ ആ യുവാവ് തന്റെ മൊബൈലിൽ പകർത്തിയവയാണ്. കൊച്ചിയിലൊരു സിനിമ സംബന്ധിയായ പ്രോഗ്രാം ഉണ്ടായാൽ അവിടെ സാനീഫിന്റെ സാനിധ്യവും ഉണ്ടാകും. ഫോട്ടോ എടുക്കൽ മാത്രമല്ല അത്യാവശ്യം രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ സേവനവും കൈയിലുണ്ട്. ആലുവക്കാരനായ സാനിഫ് തന്നാൽ കഴിയുന്ന സഹായങ്ങൾ പല സിനിമ പ്രവർത്തകർക്കും സിനിമകൾക്കും വേണ്ടി ലാഭേച്ഛയില്ലാതെ ചെയ്യാറുണ്ട്. സനിഫ് എടുത്ത ചില ചിത്രങ്ങളിലൂടെ…