പോലീസ് അനുസ്മരണ ദിനമായ ഇന്ന് ഇന്ത്യൻ പൊലീസിന് ആദരവ് അർപ്പിച്ച് ട്രൈബ്യൂട്ട് വീഡിയോ പുറത്തിറക്കി ‘കൊച്ചാൾ’ ടീം. ദുൽഖർ സൽമാനാണ് വീഡിയോ പുറത്തിറക്കിയത്. ഇന്ത്യൻ സിനിമാലോകത്തെ സൂപ്പർഹിറ്റ് പോലീസ് വേഷങ്ങൾ അണിനിരത്തി ഒരു മാഷപ്പ് രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ലിന്റോ കുര്യനാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.
ഉദ്യോഗമില്ല, ഉയരമില്ല എന്നെല്ലാമുള്ള കാരണത്താല്‍ സ്നേഹിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയാതിരുന്ന ശ്രീക്കുട്ടന് കാമുകിയെ വിവാഹം കഴിക്കാന്‍ കഴിയുമോ? ഇപ്പോള്‍ ശ്രീക്കുട്ടന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി കഴിഞ്ഞിരിക്കുകയാണ്. വീണ്ടും പ്രതിസന്ധി ഉണ്ടാകുമോ? കൊച്ചാള്‍ ആ കഥ പറയുന്നു. ’പ്രേമം’ സിനിമയിലൂടെ ശ്രദ്ധേയനായ കൃഷ്ണശങ്കറാണ് ശ്രീക്കുട്ടന് എന്ന കഥാപാത്രത്തിലൂടെ ഇതിൽ നായകനാകുന്നത്. മിസ് കേരള സെമി ഫൈനലിസ്റ്റായ ചൈതന്യയാണ് ഈ സിനിമയിലെ നായിക. വിജയരാഘവന്, മുരളീഗോപി, ഇന്ദ്രന്‍സ്, രണ്‍ജിപണിക്കര്‍, കൊച്ചുപ്രേമന്, ഷറഫുദ്ദീന്, ഷൈന്‍ ടോം ചാക്കോ, ചെമ്പില്‍ അശോകന്, മേഘനാഥന്, ശ്രീകാന്ത് മുരളി, അസീം ജമാല്‍, ഗോകുലന്, അക്രം മുഹമ്മദ്, കലാരഞ്ജിനി, സേതുലക്ഷ്മി, ശ്രീലക്ഷ്മി, ആര്യ സലിം തുടങ്ങിയവരാണ് അഭിനേതാക്കള്‍. സിയാറ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ദ നിര്‍മ്മിക്കുന്ന ഈ ചിത്രം ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്നു.
കഥ, തിരക്കഥ, സംഭാഷണം- മിഥുന് പി. മദനന്, പ്രജിത്ത് കെ. പുരുഷന്. ഛായാഗ്രഹണം – ജോമോന് തോമസ്, ഗാനങ്ങള്‍ – സന്തോഷ് വര്‍മ്മ, സംഗീതം – ഇസ്ക്ര, എഡിറ്റര്‍ – വിജിഷ് ബാലകൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ലളിതകുമാരി, കലാസംവിധാനം – ത്യാഗു തവന്നൂര്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – നിസ്സാര്‍ റഹ്മത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര് – ജിനു പി.കെ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – ബിനോയ് ചന്ദ്രന്, വിമല്‍ വിജയ്, സ്റ്റില്‍സ് – ഡോനി സിറിള്‍ പ്രാക്കുഴി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുധീഷ് ചന്ദ്രന്. തൊടുപുഴ, ചാലക്കുടി എന്നീ സ്ഥലങ്ങളാണ് ലൊക്കേഷന്‍.