നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരെ കേസെടുത്ത് കൊച്ചി സെന്‍ട്രല്‍ പൊലീസ്. കോതമംഗലത്തെ ഫ്രാഞ്ചൈസിയുടെ പേരില്‍ പണം വാങ്ങി വഞ്ചിച്ചെന്ന് കാണിച്ച്
ധര്മജന് ബോള്‍ഗാട്ടി ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോടതി നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി. ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ധര്‍മജനാണ് ഒന്നാം പ്രതി. ധര്‍മജന്റെ ഉടമസ്ഥതയിലുളള ധര്‍മൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി നല്കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നാല്‍പ്പത്തിമൂന്ന് ലക്ഷത്തോളം രൂപ പ്രതികള്‍ പലപ്പോഴായി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. കോതമംഗലം സ്വദേശിയായ ആര്. ആസിഫലിയാണ് പരാതിക്കാരന്.
2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ധര്‍മജന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മൂസ് ഷിഫ് ഹബ് എന്ന മത്സ്യവില്പന സ്ഥാപനത്തിന് കോതമംഗലത്ത് ഒരു ഫ്രാഞ്ചൈസി തുടങ്ങാനായി 43 ലക്ഷം രൂപ പലപ്പോഴായി നല്‍കിയതായി പറയുന്നു. 2019 നവംബറില്‍ കരാര്‍ ഒപ്പിട്ട ശേഷം തുടര്‍ന്നുള്ള ആറു മാസത്തോളം കോതമംഗലത്തേക്ക് മീനുകള്‍ കൃത്യമായി എത്തിച്ചു. എന്നാല്‍ 2020 മാര്‍ച്ച് മുതല്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് സപ്ലൈ നിര്‍ത്തിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിയിരിക്കുന്നത്.