പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് കൊല്ലം സുധി, മിമിക്രികളിൽ കൂടിയാണ് താരം എല്ലാവർക്കും പരിചിതനായി മാറിയത്, ഇപ്പോൾ നിരവധി ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് കൊല്ലം സുധി, ഏറെ ആരാധകരുള്ള സ്റ്റാർ മാജിക് പ്രോഗ്രാമിലെ സ്ഥിരം മത്സരാർത്ഥിയാണ് കൊല്ലം സുധി, സ്റാർ മാജിക്കിൽ കൂടിയാണ് സുധിയെ ആരാധകർ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് തന്നെ, കുഞ്ഞിനെ കൈകളിലേല്‍പ്പിച്ച് ആദ്യഭാര്യ പോയ കഥ സുധി പറഞ്ഞിരുന്നു. അടുത്തിടെ സ്റ്റാര്‍ മാജിക് പരിപാടിയില്‍ സുധി രണ്ടാം ഭാര്യയും മക്കളുമായി എത്തിയത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.
ഭാര്യ മരിച്ചതിന് ശേഷം മകന് രാഹുലിനെയും കൈയിലെടുത്ത് മിമിക്രി ഷോ യ്ക്ക് പോകേണ്ടി വന്ന കഥയാണ് താരം പറഞ്ഞത്. അന്ന് തന്നെ സഹായിച്ച അസീസിനെ കുറിച്ചും താരം സൂചിപ്പിച്ചു. കേള്‍ക്കുന്നവരുടെയെല്ലാം ഹൃദയത്തില്‍ ഒരു വിങ്ങലായി സുധിയുടെ ജീവിതം നിറഞ്ഞ് നില്‍ക്കുകയാണ്. മകന് രാഹുലാണ് ആദ്യ ഭാര്യയിലെ കുട്ടി, രണ്ടാമത് ദൈവമായി കൊണ്ടുതന്നതാണ് വാവക്കുട്ടനെ. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യ രേണുവിന് ഇഷ്ടമില്ല. പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുല്‍. രേണുവിന്റെ ആദ്യത്തെ വിവാഹമായിരുന്നു ഇതെന്നും സുധി.
വര്‍ഷങ്ങളായി സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സങ്കടമായി. പിന്നീട് സ്നേഹത്തിലായി. ജഗദീഷേട്ടനെ പണ്ടേ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഷേപ്പിലുള്ളൊരാള്, കൊള്ളാലോയെന്ന് തോന്നി, അങ്ങനെയാണ് പ്രണയത്തിലായത്. പ്രണയം അധിക സമയമെടുത്തിട്ടില്ല. കിച്ചു അവന്റെ അമ്മയെല പോലെ തന്നെയാണ് പെരുമാറുന്നതെന്നും അവനെന്നെ അമ്മേന്ന് വിളിച്ചത് സന്തോഷിപ്പിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
സുധിയുടെ ഭാര്യ ഏവിയേഷൻ കഴിഞ്ഞതാണ്, നിരവധി സ്ഥലങ്ങളിൽ താരത്തിന്റെ ഭാര്യ ജോലി ചെയ്തിട്ടുണ്ട്, ആദ്യം തന്റെ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ ആരും സമ്മതിച്ചില്ല എന്ന് താരപത്നി വ്യക്തമാക്കി, ആദ്യം ഒരു വിവാഹം കഴിച്ചതും അതിൽ ഒരു മകൻ ഉള്ളതും ആയിരുന്നു വീട്ടുകാരുടെ പ്രശനം എന്ന് സുധിയുടെ ഭാര്യ പറഞ്ഞു.