ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാനവേഷങ്ങളിൽ എത്തുന്ന ‘നാലാം മുറ’ സിനിമയിലെ ഗാനമെത്തി. ‘കൊളുന്തു നുള്ളി, കൊളുക്കുമലയിൽ പെണ്ണ് കൊളുന്ത് നുള്ളി’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരുക്കുന്നത്. ഗുരു സോമസുന്ദരമാണ് ഗാനരംഗത്തിൽ ഉള്ളത്. നായികയോടൊപ്പം കൊളുന്തു നുള്ളി പ്രണയസല്ലാപത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഗുരു സോമസുന്ദരം. ശ്രീജിത്ത് ഉണ്ണിക്കൃഷ്ണന്റെ വരികൾക്ക് കൈലാസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വൈഷ്ണവ് ഗിരിഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പർ സോങ് എന്നാണ് കമന്റ് ബോക്സിൽ ആരാധകർ പാട്ടിനെ വാഴ്ത്തുന്നത്. മനോഹരമായ വരികളും അതിനിണങ്ങുന്ന സംഗീതവുമാണ് ‘കൊളുന്തു നുള്ളി’ പാട്ടിനെ വ്യത്യസ്തമാക്കുന്നത്.
ബിജു മേനോനെ നായകനാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാലാം മുറ’. മിന്നൽ മുരളി എന്ന ചിത്രത്തിനു ശേഷം ഗുരു സോമസുന്ദരം ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് നാലാം മുറ. ചിത്രത്തിന്റെ രചന സൂരജ് വി ദേവ് ആണ്. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീലു എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയാർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലോകനാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൈലാസ് മേനോൻ ആണ് സംഗീത സംവിധാനം. പശ്ചാത്തല സംഗീതം – ഗോപീ സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്. മേയ്ക്കപ്പ് – റോണക്സ് സേവ്യർ, ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈന്മെന്റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. കിഷോർ വാരിയത്ത് USA, സുധീഷ് പിള്ള , ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്.