സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി സിനിമാ മേഖലില്‍ സ്വന്തം ഇടം കണ്ടെത്തിയ നടനാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിന് പുറമേ, ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും ദുല്‍ഖര്‍ വേഷമിട്ടു. നിര്‍മാണ രംഗത്തും സജീവമാണ് താരം. ആരാധകര്‍ക്ക് ദുല്‍ഖര്‍ കുഞ്ഞിക്കയാണ്. ഇപ്പോഴിതാ മലപ്പുറം കൊണ്ടോട്ടിയില്‍ എത്തിയ താരത്തിന് ജനങ്ങള്‍ നല്കിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.
സ്വയംവര സില്‍ക്ക്സിന്റെ ഉദ്ഘാടനത്തിനായാണ് താരം കൊണ്ടോട്ടിയില്‍ എത്തിയത്. ദുല്‍ഖറിനെ കാണാന്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു. ഒടുവില്‍ വാഹനത്തിന് മുകളില്‍ വരെ പൊലീസിന് കയറേണ്ടിവന്നു. ജനത്തിരക്ക് കാരണം ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു.
മലയാളത്തില്‍ സല്യൂട്ടാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴില്‍ ഹേയ് സിനാമിക, തെങ്കില്‍ സീതാരാമം, ഹിന്ദിയില്‍ ചുപ്പും 2022 ല്‍ ദുല്‍ഖറിന്റേതായി പുറത്തിറങ്ങി. സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.