ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പട്ടാഭിരാമൻ’.. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിമ്മിക്കുന്നത്.ഷീലു അബ്രഹാം ,മിയ ജോര്‍ജ്,മാധുരി,പ്രിയ നമ്പ്യാർ, അനുമോൾ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ദിനേശ് പള്ളത്ത് ആണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. രവിചന്ദ്രനാണ് ഈ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന നാലാമത് ചിത്രമാണ് പട്ടാഭിരാമൻ . തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളായിരുന്നു ജയറാം- കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിരുന്നത്.ചിത്രത്തിലെ ‘കൊന്ന് തിന്നും’ എന്ന ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.എം.ജയചന്ദ്രനും സംഗീതയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.സംഗീതം എം.ജയചന്ദ്രൻ.