മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഋഷ്യ ആണ് ഇരുവരും. ഇന്ന് ഏറ്റവുമധികം ആരാധകരുള്ള ഓണ്‍സ്ക്രീന്‍ ജോഡി എന്ന് പറഞ്ഞാലും തെറ്റില്ല.
പരമ്പരയില്‍ ഋഷി ആയി വേഷമിടുന്നത് ബിബിന്‍ ജോസ് ആണ്. സൂര്യ ആയി എത്തുന്നത് ആവട്ടെ അന്‍ഷിതയും. സൂര്യയുടെ അധ്യാപകനാണ് ഋഷി. ഇവര്‍ക്കിടയിലെ പ്രണയമാണ് കഥാതന്തു. ഇപ്പോഴിതാ ബിപിന്‍ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. സൂര്യയ്ക്കൊപ്പം വിവാഹ വേഷത്തിലാണ് താരം നില്‍ക്കുന്നത്. സാരിയും, ഷര്‍ട്ടും മുണ്ടും ഒക്കെയാണ് ഇരുവരുടെയും വേഷം. ചിത്രം കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമില്‍ ആണ് താരം ചിത്രം പങ്കു വെച്ചിരിക്കുന്നത്.
ചിത്രത്തോടൊപ്പം ഋഷിയ ഉടനെ എന്നും താരം കുറിച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ ആവശ്യപ്പെടുവര്‍ക്ക് വേണ്ടിയാണ് ഇത് പങ്കു വച്ചിട്ടുള്ളതെന്നും താരം പറയുന്നു. എന്തായാലും ചിത്രം കണ്ടതോടെ ഇത് സ്വപ്നമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ജീവിതത്തില്‍ നിങ്ങള്‍ ഒരുമിക്കുകയാണോ എന്നാണ് ചിലരുടെ ചോദ്യം. വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഈ പരമ്പര പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഒരു ബംഗാളി പരമ്പരയുടെ മലയാളം പതിപ്പാണ് ഇത്. റേറ്റിംഗില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ മിക്കപ്പോഴും കൂടെവിടെയുണ്ട്.