മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ‘കൂടെവിടെ’യിലെ ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയും. ഋഷിയെന്ന കഥാപാത്രത്തെ ബിപിന്‍ അവതരിപ്പിക്കുമ്പോള്‍ സൂര്യയായി എത്തുന്നത് അന്‍ഷിതയാണ്. സമൂഹമാധ്യമങ്ങളിലും സൂര്യ, ഋഷി ജോഡികള്‍ക്ക് ഏറെ ആരാധകരാണുള്ളത്. ആരാധകര്‍ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്.
ഇപ്പോഴിതാ, സൂര്യയുടെ പിറന്നാളാഘോഷ ചിത്രങ്ങള്‍ വൈറലാവുകയാണ്. അന്‍ഷിത തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
സൂര്യയെന്ന പെണ്‍കുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ പരമ്പരയുടെ പ്രമേയം. നടന് കൃഷ്ണകുമാര്‍ ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പരമ്പര എന്ന പ്രത്യേകതയും സീരിയലിനുണ്ട്. ‘കൂടെവിടെ’യില്‍ അദിതി ടീച്ചര്‍ എന്ന പ്രധാന കഥാപാത്രമായി എത്തുന്നത് നടി ശ്രീധന്യയാണ്.