യുവതാരങ്ങളായ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരെ നായകരാക്കി സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കോശിച്ചായന്റെ പറമ്പ്’. ജാഫർ ഇടുക്കിയും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞദിവസം ആയിരുന്നു ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ തന്നെ രണ്ട് മില്യണിനു മുകളിൽ ആളുകളാണ് ട്രയിലർ കണ്ടത്. ട്രയിലർ കണ്ട പ്രേക്ഷകർ ചിത്രം വൻവിജയമാകുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചിരിക്കുന്നത്. സസ്പെൻസും ആകാംക്ഷയും നിറച്ച ട്രയിലറിന്റെ ഓരോ സീനും ആവേശം കൊള്ളിക്കുന്നതാണെന്നാണ് ട്രയിലർ കണ്ട പ്രേക്ഷകർ പറയുന്നത്. ഒരു നല്ല കഥയും തിരക്കഥയും പ്രതീക്ഷിക്കുന്നെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്.
ജാഫർ ഇടുക്കിക്ക് ഒപ്പം സലിം കുമാർ, സോഹൻ സീനുലാൽ, സുധികോപ്പ, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്ണൻ, രഘുനാഥ്, ഗോപാൽ ജി വടയാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ‘കോശിച്ചായന്റെ പറമ്പ്’ ചിത്രം നിർമിക്കുന്നത് സാന്ദ്ര പ്രീഫോംസിന്റെ ബാനറിൽ ജോണി ആണ് കോശിച്ചായന്റെ പറമ്പ് നിർമിക്കുന്നത്. കണ്ണൻ പട്ടേരിയാണ് ഛായാഗ്രഹണം. എ എസ് ദിനേശ് ആണ് പി ആർ ഒ.
തൊടുപുഴയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ ട്രയിലർ നടൻ ദിലീപ് ആയിരുന്നു ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. എഡിറ്റര്‍- ജസ്സല്‍ സഹീര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിസ്സാര്‍ മുഹമ്മദ്, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- ഗഫൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം- സിബു സുകുമാരന്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്- ഹരിസ്, പരസ്യകല- ഐക്യൂറ, ഓഫീസ് നിര്‍വ്വഹണം- വിന്നി കരിയാട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഗൗതം കൃഷ്ണ, പ്രൊഡക്ഷന്‍ മാനേജര്‍- സജിത് സത്യന്, പി.ആര്.ഒ. – എ.എസ്. ദിനേശ്.