നടി ഭാവനയെ ചേര്‍ത്തുപിടിച്ച് നെറുകയില്‍ ചുംബിച്ച് കോഴിക്കോട് മേയര്‍ ബിന ഫിലിപ്പ്. എന്നെങ്കിലും ഭാവനയെ കണ്ടാല്‍ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കണമെന്ന ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ ശേഷമായിരുന്നു മേയര്‍ നടിയെ ചേര്‍ത്തുപിടിച്ചത്. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉഗ്ഘാടനത്തിന് ഭാവന എത്തിയപ്പോഴായിരുന്നു കോഴിക്കോട് മേയറുടെ സ്നേഹ പ്രകടനം.
മഞ്ജു വാര്യര്‍ അഭിനയം നിര്‍ത്തിയപ്പോള്‍ മനസ് നിറയെ അമ്മ നൊമ്പരമായിരുന്നു. ഭാവനയുടെ കാര്യത്തിലും അങ്ങനെയായിരുന്നു. സ്ത്രീ, അമ്മ, അമ്മൂമ്മ എന്ന നിലയില്‍ ഭാവനയോട് സ്നേഹമാണെന്നും ബീന ഫിലിപ്പ് പറഞ്ഞു.
ഭാവന തന്റെ മകളാണ് എന്നായിരുന്നു ചടങ്ങില്‍ പങ്കെടുത്ത കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞത്. വീണ്ടും കാണാനായതില്‍ സന്തോഷമുണ്ടെന്നും അവള്‍ക്ക് വേണ്ടി താന്‍ രണ്ട് സിനിമയില്‍ ഗാനങ്ങള്‍ എഴുതിയിട്ടുണ്ടെന്നും കൈതപ്രം പറഞ്ഞു.