അടുത്ത മമ്മൂട്ടി ആരെന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുകയാണ്. മലയാളികളുടെ പ്രിയ താരം ‘കൃഷ്ണകുമാർ.’ താരത്തിന് 51 വയസ്സ് പൂർത്തിയായിരിക്കുകയാണ്. ജന്മദിനത്തിൽ മകളും നടിയുമായ അഹാന തന്റെ പിതാവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലൂടെയാണ് താരത്തിന്റെ വയസ്സ് ആരാധകർ അറിഞ്ഞത്. “അച്ഛന് അമ്ബത്തിയൊന്നാം ജന്മദിനാശംസകള്, എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നതിനും പിന്തുണച്ചതിനും ഒരുപാട് നന്ദി” – അഹാന കുറിച്ചു.
എന്നാൽ താരത്തെ കണ്ടാൽ ഇപ്പോഴും 51 വയസ്സ് ആയിട്ടുണ്ടെന്നു പറയില്ല എന്നും, ചെറുപ്പക്കാരൻ ആണെന്നെ കണ്ടാൽ പറയു എന്നൊക്കെ തുടങ്ങിയ നിരവധി കമന്റുകൾ ആണ് പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത മമ്മൂട്ടിയാണ് താരമെന്ന് ആരാധകർ പറഞ്ഞു.