വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിൻ്റെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാനിയ ഇയ്യപ്പനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഒരേ സമയം സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയും സിനിമ പ്രേക്ഷകരിലേക്കെത്തും. 2021 ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്കാണ് സീ കേരളത്തിൽ നിന്നും നേരിട്ട് പ്രദർശനത്തിനെത്തുന്നത്. കോമഡി പശ്ചാത്തലത്തിലുള്ള ഈ ഹൊറർ ത്രില്ലർ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ ഹിറ്റായിരുന്നു.
വിജിലേഷ്, ബേബി ശ്രീലക്ഷ്മി, നിർമാതാവ് സന്തോഷ് ദാമോദർ, ജോയി വാൽക്കണ്ണാടി, ഷെറിൻ, ജോമോൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.സംവിധായകൻ സൂരജ് ടോമും നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’. ജിത്തു ദാമോദറാണ് ഛായാഗ്രാഹണം.
ഹോം നഴ്സ് ആയ ഉണ്ണിക്കണ്ണൻ്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനനാണ് ഈ ചിത്രത്തിനായി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത്. ഹരി നാരായണനാണ് ഗാനരചന നിർവ്വഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളറായ ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ബാഹുബലി, പദ്മാവത് തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷം ജസ്റ്റിൻ ജോസിന്റെ സംഗീത വിസ്മയം ഒരുക്കുന്ന ചിത്രം കൂടി ഈ സിനിമ. പേപ്പർകോൺ സ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നോബിൾ ജോസാണ്. സീ കേരളം ചാനലിലൂടെയും സീഫൈവ് ആപ്പിലൂടെയും പുറത്തിറങ്ങിയ ‘ഇന്ന് മുതൽ’ എന്ന സിനിമയ്ക്ക് വൻ പ്രതികരണമായിരുന്നു ലഭിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…