നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തുകയുണ്ടായി.ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ഒരുക്കിയിട്ടുണ്ട്.
ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഗാനമായിരുന്നു കുടുക്ക് പാട്ട്.റിലീസിന് മുൻപ് തന്നെ ഈ പാട്ട് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.ഇപ്പോൾ ഇതാ കുടുക്ക് ഗാനം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ച് സക്സസ് ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നാൽപ്പത് ലക്ഷത്തിൽ പരം ആളുകളാണ് കുടുക്ക് ഗാനം ഇതിനോടകം യുട്യൂബിൽ കണ്ടത്.