Categories: MalayalamNews

‘മറ്റൊരു കടവിൽ’ കുളിസീൻ കാണാൻ ജൂഡ് ആന്റണിയും..! നായിക സ്വാസിക..!

പ്രശസ്‌ത ഷോർട്ട് ഫിലിം കുളിസീനിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 2013 ൽ ഇറങ്ങിയ ഹിറ്റ് ഷോർട്ട് ഫിലിം കുളിസീനിനാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. രാഹുൽ കെ ഷാജി സംവിധാനം ചെയ്ത് ആർ ജെ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച് യൂട്യൂബിൽ തരംഗം സൃഷ്ടിച്ച ഷോർട്ട് ഫിലിമായിരുന്നു കുളിസീൻ. ഏഴ് വർഷങ്ങൾക്കിപ്പുറം ഏരിയ ഹെന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ നായർ(ന്യൂയോർക്ക്) നിർമ്മിച്ച് രാഹുൽ കെ ഷാജിയുടെ സംവിധാനത്തിൽ ‘മറ്റൊരു കടവിൽ’ എന്ന പേരിൽ രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, സിനിമ സീരിയൽ താരം സ്വാസികയും, സംവിധായകൻ ജുഡ് ആന്തണി ജോസഫും, സിനിമതാരം അൽതാഫ് മനാഫും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മറ്റൊരു കടവിൽ സംഗീത സാന്ദ്രമാക്കാൻ, സിനിമ സംഗീത സംവിധായകൻ രാഹുൽ രാജ് എത്തുന്നു എന്നതാണ് മറ്റൊരു പ്രധാന ആകർഷണം.

Mattoru KADAVIL KULISEEN 2_poster-1

തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു . കഥ – രാഹുൽ കെ ഷാജി,സുമേഷ് മധു. ക്യാമറ – രാജേഷ് സുബ്രമണ്യം, എക്സി.പ്രൊഡ്യൂസർ – ഷാജി കോമത്താട്ട്. എഡിറ്റ് – അശ്വിൻ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ ലിബിൻ വർഗീസ്. സ്റ്റിൽസ് – ജിഷ്ണു കൈലാസ്. ക്രിയേറ്റീവ് സപ്പോർട്ട് – വിനീത് പുള്ളാടൻ, നകുൽ കെ ഷാജി, ശ്രീലാൽ. ചീഫ് അസ്സോ. ഡയറക്ടർ – റാബി ഫന്നേൽ. ചീഫ് അസ്സോ. ക്യാമറാമാൻ – ശരത്ത് ഷാജി. ക്യാരക്ടർ ഡ്രോയിംഗ്സ് – വിപിൻ കുമാർ കൊച്ചേരിൽ. പബ്ളിസിറ്റി ഡിസൈൻ – അനീഷ് ലെനിൻ. 2020ന്റെ ആദ്യ മാസങ്ങളിൽ തന്നെ കുളിസീൻ 2, യൂട്യൂബിൽ തരംഗം സൃഷ്ടിക്കാൻ എത്തുമെന്നാണ് കരുതുന്നത്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago