ജനപ്രിയ നായകന് ദിലീപിനെ പ്രധാന കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മൈ സാന്റാ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദിലീപ് സാന്താക്ലോസിന്റെ വേഷത്തിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.ക്രിസ്ത്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ ഈ രസികൻ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
വാള് പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റസിന്റെ ബാനറിൽ നിഷാദ് കോയ,അജീഷ് ഓ കെ,സജിത് കൃഷ്ണ,സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന് സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിനാവള്ളിയാണ് സുഗീതിന്റെ അവസാന ചിത്രം.
പ്രൊഡക്ഷന്‍ കണ്ട്രോളര്-അരോമ മോഹന്‍,പ്രൊജറ്റ് ഡിസെെനര്‍- സജിത്ത് കൃഷ്ണ,-കല-സുരേഷ് കൊല്ലം,മേക്കപ്പ്-പട്ടണം റഷീദ്,വസ്ത്രാലങ്കാരം-സരിത സുഗീത്,സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി,എഡിറ്റര്‍-സാജന്,പരസ്യക്കല-മാമി ജോ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സൂര്യന് കുനിശ്ശേരി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…