Wednesday, December 11

സാന്താക്ലോസ് വേഷത്തിൽ ദിലീപ്;മൈ സാന്റാ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Google+ Pinterest LinkedIn Tumblr +
Loading...
“Asif”

ജനപ്രിയ നായകന്‍  ദിലീപിനെ പ്രധാന കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മൈ സാന്റാ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദിലീപ് സാന്താക്ലോസിന്റെ വേഷത്തിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.ക്രിസ്ത്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ ഈ രസികൻ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

വാള്‍ പോസ്റ്റര്‍ എന്റര്‍ടെെയ്ന്‍മെന്റസിന്റെ ബാനറിൽ നിഷാദ് കോയ,അജീഷ് ഓ കെ,സജിത് കൃഷ്ണ,സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫെെസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിനാവള്ളിയാണ് സുഗീതിന്റെ അവസാന ചിത്രം.

Loading...

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരോമ മോഹന്‍,പ്രൊജറ്റ് ഡിസെെനര്‍- സജിത്ത് കൃഷ്ണ,-കല-സുരേഷ് കൊല്ലം,മേക്കപ്പ്-പട്ടണം റഷീദ്,വസ്ത്രാലങ്കാരം-സരിത സുഗീത്,സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി,എഡിറ്റര്‍-സാജന്‍,പരസ്യക്കല-മാമി ജോ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സൂര്യന്‍ കുനിശ്ശേരി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

“Lucifer”
Share.

About Author

Comments are closed.