മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്. ഇന്നും മലയാളികളുടെ മനസ്സില്‍ റൊമാന്റിക് ഹീറോയാണ് ചാക്കോച്ചന്. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോ ബോബന് മലയാളസിനിമാ ലോകത്തെത്തിയത്. അന്‍പതിലേറെ മലയാളചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹം കഴിച്ചത്.
ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് താരങ്ങളെല്ലാം. ഇപ്പോഴിതാ കുടുംബസമേതം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഓണപ്പട എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചത്. കേരളീയ ഡ്രെസ്സില്‍ വളരെ മനോഹരമായാണ് താരവും കുടുംബവും.
2019 ഏപ്രില്‍ 16നാണ് ഇസഹാക്ക് ജനിച്ചത്. 14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. മകന്റെ ചിത്രങ്ങള്‍ ചാക്കോച്ചന് ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കാറുണ്ട്.