കെട്ട്യോളാണ് എന്റെ മാലാഖ’യ്ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘കുഞ്ഞെല്‍ദോ’. ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്ത്. ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു.
ആസിഫ് അലി വേറിട്ട ഗെറ്റപ്പുകളിലെത്തുന്ന സിനിമയുടെ സംഗീത സംവിധാനം ഷാന്‍ റഹ്മാനാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മാണം. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റും നിര്‍വഹിക്കുന്നു. പുതുമുഖം ഗോപിക ഉദയനാണ് നായിക. സുധീഷ്, സിദ്ദീഖ്, അര്ജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന് എം ദാസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.