ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കുട്ടിമാമ. ചിത്രം സംവിധാനം ചെയ്യുന്നത് വി എം വിനുവാണ്.ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങൾ പങ്കിട്ട മകന്റെ അച്ഛൻ എന്ന ചിത്രത്തിന്റെ സംവിധായകനും വി എം വിനുതന്നെയാണ്.ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. മീരാ വാസുദേവും , ദുർഗ്ഗാ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാർ. തന്മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മീരവാസുദേവിന്റെ ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി. ട്രയ്ലർ കാണാം